തിരുവനന്തപുരം: രണ്ടു വള്ളത്തിൽ കാലു ചവിട്ടുന്നവരെ പേറേണ്ട ആവശ്യം കോണ്‍ഗ്രസിനില്ലെന്ന് കെ.മുരളീധരൻ എംഎൽഎ. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 26-ാം മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഇന്ദിരാഭവനിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കെതിരേ കേസ് കൊടുത്തയാൾക്കും കേസിൽ ശിക്ഷ അനുഭവിച്ചയാൾക്കും ഇന്ന് ഒരേ പദവിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും വലിയ ആരോപണമായിരുന്നു ബാർ കോഴ. ബാർ കോഴയിൽ ആരോപണ വിധേയരായവരെ കൂടെ കൂട്ടിയതിലൂടെ അഴിമതിക്കാരോടൊപ്പം കൂട്ടുകൂടാൻ മടിയില്ലെന്നു കമ്യൂണിസ്റ്റ് പാർട്ടി തെളിയിച്ചുകഴിഞ്ഞു. ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കി വളർത്തുകയാണ് പിണറായി വിജയന്റെ ലക്ഷ്യം.
കോണ്‍ഗ്രസ് മുക്തകേരളം എന്നതാണ് പിണറായിയുടെ മനസിൽ. അതിന്റെ ഭാഗമാണ് കോട്ടയം ജില്ലയിലെ സഖ്യം. ഈ സഖ്യത്തിലൂടെ യുഡിഎഫിനുമേലുള്ള അഴിമതിയുടെ കറ കഴുകിക്കളഞ്ഞ് തന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.