കോട്ടയം: കോണ്‍ഗ്രസിനെ അപമാനിച്ച കെ.എം. മാണിയെ മുന്നണിയിലേക്കു തിരികെ കൊണ്ടുവരാൻ ശ്രമിച്ചാൽ യൂ ത്ത് കോണ്‍ഗ്രസ് ശക്തമായി എതിർക്കുമെന്ന് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്.
മാണിയെ തിരിച്ചുവിളിച്ചു പ്രവർത്തകരുടെ ആത്മവീര്യം തകർക്കരുത്. പുകഞ്ഞകൊള്ളി പുറത്തു തന്നെയെന്ന നിലപാടാണു മാണിയുടെ കാര്യത്തിൽ യൂത്ത് കോണ്‍ഗ്രസിന്റേതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
കോണ്‍ഗ്രസിന് എന്നും തലവേദന മാത്രമാണു കേരള കോണ്‍ഗ്രസ് നൽകിയിട്ടുള്ളത്. മാണിയെ യുഡിഎഫ് സർക്കാർ സംരക്ഷിച്ചതു ശരിയായില്ല. മാണി പോയതു വിഴുപ്പ് ഭാണ്ഡം ഒഴിഞ്ഞപോലെയാണ്.
കേരള കോണ്‍ഗ്രസിനെക്കൊണ്ട് എന്നും കോണ്‍ഗ്രസിനു നഷ്ടം മാത്രമാണുണ്ടായിട്ടുള്ളത്. യുഡിഎഫ് വോട്ടു വാങ്ങി വിജയിച്ച കെ.എം.മാണിയും ജോസ് കെ. മാണിയും ജോയി ഏബ്രഹാം എംപിയും അന്തസുണ്ടെങ്കിൽ രാജിവയ്ക്കണമെന്നും ഡീൻ ആവശ്യപ്പെട്ടു. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടു ജയിൽവാസം അനുഭവിച്ച ബാലകൃഷ്ണപിള്ളയ്ക്കു പുതിയ പദവി നൽകിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയിൽ വി.എസ്.അച്യുതാനന്ദൻ നിലപാടു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.