കൊച്ചി: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന് ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി ഒരു ലക്ഷം ഇ-മെയില്‍ പരാതി അയയ്ക്കുന്ന പരിപാടിക്ക് തുടക്കമായി.
മലയോര വികസന സമിതി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും ചരിത്രകാരനുമായ ഡോ. കെ.കെ.എന്‍. കുറുപ്പും മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോളും ചേർന്നു നിര്‍വഹിച്ചു. ഇതോടനുബന്ധിച്ചുള്ള ഹാഷ് ടാഗ് പ്രചാരണം നടന് കുഞ്ചാക്കോ ബോബനും ഉദ്ഘാടനം ചെയ്തു.
ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ ഇന്ത്യക്കു സാധിക്കുന്നില്ലെങ്കില്‍ യെമനുമായി നേരിട്ട് ഇടപെടാന്‍ കഴിയുന്ന രാജ്യങ്ങളുടെ സഹായം തേടണമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടു. വൈദികന്റെ മോചനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായി ഇടപെടണമെന്ന് ഡോ. കെ.കെ.എന്‍. കുറുപ്പും ആവശ്യപ്പെട്ടു.