മല്ലപ്പള്ളി: കാറപകടത്തിൽ മരിച്ച മല്ലപ്പള്ളി നെല്ലിമൂട് വടക്കേക്കര ഏബ്രഹാം വർഗീസിന്റെ മകൻ ലിബിൻ ഏബ്രഹാമിന്റെ (ലിജു-30) സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് മുക്കൂർ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടക്കും. ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം മല്ലപ്പള്ളിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ശനിയാഴ്ച വൈകുന്നേരം ഏഴിന് ദേശീയപാത 183ൽ പൊൻകുന്നം 20 ാം മൈലിനു സമീപമായിരുന്നു അപകടം.
നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നു താഴ്ചയിലേക്കു മറിയുകയായിരുന്നു. മുണ്ടക്കയത്തുള്ള സഹോദരിയെ വീട്ടിൽ എത്തിച്ചു മല്ലപ്പള്ളിയിലേക്കു മടങ്ങുന്പോഴായിരുന്നു അപകടം. രാജസ്ഥാനിൽ ജോലി ചെയ്തിരുന്ന ലിബിൻ യു.കെയിലേക്കു പോകുന്നതിനുവേണ്ടിയാണ് നാട്ടിലെത്തിയത്. ഭാര്യ ലിജി റാന്നി പേരങ്ങാട്ട് കുടുംബാംഗം. മക്കൾ: എഡ്വിൻ, റയാൻ. മാതാവ്: ശോശാമ്മ. സഹോദരങ്ങൾ: ലേഖ (യു.എസ്.എ), ലിറ്റി, ലിജോ (കുവൈറ്റ്).