തിരുവല്ല: വാഹനാപകടത്തില്‍ പരുക്കേറ്റ് 11 വര്‍ഷമായി ചികിത്സയിലായിരുന്ന ഭിലായി സ്റ്റീല്‍ പ്ലാന്റ് റിട്ടയേഡ് ഉദ്യോഗസ്ഥന് മരിച്ചു. ഇരവിപേരൂര്‍ കുഴിവേലില്‍ കെ.വി.ചാക്കോയാണ് (79) കഴിഞ്ഞ ദിവസം മരിച്ചത്. 2006 മാര്‍ച്ച് അഞ്ചിന് ടികെ റോഡില്‍ നെല്ലാട് ജംഗ്ഷനിലായിരുന്നു അപകടം.
പള്ളിയിൽ ആരാധനയ്ക്ക് ശേഷം കോഴിമലയില് നിന്നും സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോള്‍ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. നട്ടെല്ലിന് ക്ഷതമേറ്റ ചികിത്സയിലായിരുന്ന ചാക്കോയുടെ വലതു ഭാഗം പൂർണമായും തളര്‍ന്നു പോയിരുന്നു. സംസ്കാരം നാളെ 12ന് ഇരവിപേരൂര്‍ ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍. ഭാര്യ: അന്നമ്മ ചിറ്റാര്‍ ചെങ്കോട്ടയില്‍ കുടുംബാംഗം. മക്കൾ: വില്‍സണ്‍, ബിന്നി. മരുമക്കൾ: സില്‍വി, സാബു.