തിരുവനന്തപുരം: പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പെണ്‍കുട്ടിയുടെ നടപടി ഉദാത്തവും ധീരവുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പെണ്‍കുട്ടിയുടേത് ധീരമായ നടപടിയാണെന്നു സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു.
സംഭവത്തിൽ ശക്തമായ നടപടി എടുക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ശക്തമായ നടപടി ഉണ്ടായല്ലോ, ഇനി അതിനു പിന്തുണ നൽകിയാൽ മാത്രം മതിയല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വളരെ ഉദാത്തമായ നടപടിയാണ് ആ പെണ്‍കുട്ടിയുടേത്. ആ കുട്ടിക്ക് എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടിക്കെതിരേ കേസെടുത്തിട്ടില്ല: ഐജി
തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരേ പോലീസ് കേസെടുത്തെന്ന് ഇന്നലൈ വൈകുന്നേരത്തോടെ വാർത്തകൾ പ്രചിരിച്ചിരുന്നുവെങ്കിലും കേസെടുത്തിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം അറിയിച്ചു. സ്വാമി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ലെന്നും മൊഴിയെടുക്കുക മാത്രമാണു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
യുവതിക്കു സർക്കാർ സംരക്ഷണം നല്‍കും: ജി. സുധാകരൻ
തിരുവനന്തപുരം: ലൈംഗികാതിക്രമത്തിനു ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ യുവതിക്കു സർക്കാർ എല്ലാവിധ സംരക്ഷണവും നൽകുമെന്നു മന്ത്രി ജി. സുധാകരൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത തീരുമാനം അഭിനന്ദനാർഹമാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനു എല്ലാ സംരക്ഷണവും നൽകും- മന്ത്രി പറഞ്ഞു.