തിരുവനന്തപുരം: ഫുട്ബോൾ താരം സി.കെ വിനീതിനെ എജീസ് ഓഫീസിൽനിന്നു പുറത്താക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന കായികമന്ത്രി എ.സി. മൊയ്തീൻ കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിനു കത്തയച്ചു.
വിഷയത്തിൽ കേന്ദ്രകായിക മന്ത്രി ഇടപെട്ടതിനെ മന്ത്രി മൊയ്തീൻ സ്വാഗതംചെയ്തു.
ഇന്ത്യൻ ഫുട്ബോൾ ടീമിലെ സ്ഥിരാംഗമായ വിനീതിനെ പുറത്താക്കുന്നതു കായികമേഖലയിലേക്കു കടന്നുവരുന്ന പുത്തൻ തലമുറയെ നിരുത്സാഹപ്പെടുത്തുമെന്നു കത്തിൽ ചൂണ്ടിക്കാട്ടി.