കൊച്ചി: ലോക മതാന്തര സൗഹൃദവേദിയുടെ (ഡബ്ല്യുഎഫ്ഐആർസി) പ്രസിഡന്റായി സ്വാമി സദാശിവാനന്ദയേയും (മധുരൈ) സെക്രട്ടറി ജനറലായി ഫാ. റോബി കണ്ണൻചിറയേയും തെരഞ്ഞെടുത്തു.
കെ.എച്ച്. ഷെഫീക്കാണു ട്രഷറർ. കേണൽ സയിദ് മക്കാർ വി.എസ്.എം, ആർ. രേവതി, പ്രഫ. പി.ജെ. ജോസഫ്-വൈസ് പ്രസിഡന്റുമാർ, മാർഗ്രറ്റ് റിബല്ലോ, ഡോ. കെ. രാധാകൃഷ്ണൻ നായർ, ശിവ ആനന്ദ്-സെക്രട്ടറിമാർ, മുകേഷ് ജയിൻ, കെ.എസ്. ശോഭ- ജോയിന്റ് സെക്രട്ടറിമാർ, ജെബിൻ ജോസ്-വെബ്സൈറ്റ് കോ ഓർഡിനേറ്റർ എന്നിവരാണു മറ്റു ഭാരവാഹികൾ. കലൂർ റിന്യൂവൽ സെന്ററിൽ പ്രഫ എൻ.ആർ. മേനോന്റെ അധ്യക്ഷതയിൽ നടന്ന ജനറൽബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
ഇന്ത്യയിലും വിദേശത്തും കൂടുതൽ ഡബ്ല്യുഎഫ്ഐആർസി ചാപ്റ്ററുകൾ ആരംഭിക്കാനും മതസൗഹാർദത്തിനായി സ്കൂൾ, കോളജ് തലങ്ങളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു. മാർക്കസ് ബ്രെബ്രൂക്ക് (യുകെ), ജസ്റ്റീസ് പി.കെ.
ഷംസുദ്ദീൻ, പ്രഫ എൻ.ആർ. മേനോൻ എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തതായും സെക്രട്ടറി ജനറൽ ഫാ. റോബി കണ്ണൻചിറ അറിയിച്ചു.
1981ൽ കൊച്ചിയിൽ ആരംഭിച്ച ഡബ്ല്യുഎഫ്ഐആർസി പന്ത്രണ്ടു ലോക മതസമ്മേളനങ്ങൾ നടത്തി വിവിധ രാജ്യങ്ങളിലായി നിരവധി അംഗങ്ങളുണ്ട്.