കണ്ണൂർ: പോർക്കളത്തിൽ അടരാടാനുള്ള വേദിയായി കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനെ കാണരുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. എല്ലാവരെയും യോജിപ്പിച്ച് കോൺഗ്രസിന്റെ ശക്തി ഇതാണെന്നു തെളിയിക്കാനുള്ള അവസരമായാണ് തെരഞ്ഞെടുപ്പിനെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. എഐസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കണ്ണൂരിലെത്തിയ കെ.സി. വേണുഗോപാലിന് ഡിസിസി നല്കിയ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
എങ്കിലും എല്ലാവരും കോൺഗ്രസ് എന്ന കുടുംബത്തിന്റെ ഭാഗമാണെന്ന ചിന്തയോടെ പരസ്പരം ബഹുമാനിക്കണം.കെഎസ്യുവിനെയും യൂത്ത് കോൺഗ്രസിനെയും കൂടുതൽ പ്രവർത്തനസജ്ജമാക്കി പാർട്ടിക്ക് കൂടുതൽ കുരുത്തു പകരാൻ സാധിക്കണം.ദേശീയതലത്തിൽ ബിജെപിയും സംഘപരിവാർ സംഘടനകളും വളരെ ആസൂത്രിതമായി വർഗീയവത്കരണം നടപ്പാക്കുകയാണ്. കോൺഗ്രസിന്റെ ഏറ്റവും വലിയ ശത്രു സിപിഎം അല്ല, ബിജെപിയാണ്. എന്നാൽ സിപിഎം ഇപ്പോഴും പഴയ കോൺഗ്രസ് വിരോധത്തിന്റെ തടവറയിലാണ്. അത് ബിജെപിയെ സഹായിക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ട്. കോൺഗ്രസിന് ഇപ്പോഴുണ്ടായ തിരിച്ചടി താത്കാലികമാണ്. പാർട്ടി ശക്തമായി തിരിച്ചുവരുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.