കൊച്ചി: കോടതി മുഖേന അര്‍ഹത അവകാശപ്പെട്ടിട്ടുള്ള സംസ്ഥാനത്തെ 42 സ്കൂളുകള്‍ക്ക് അപ്ഗ്രഡേഷന് നല്കാന് ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാരിനു അധിക സാമ്പത്തിക ബാധ്യത വരാത്തവിധം നിലവിലുള്ള പ്രൊട്ടക്ടഡ് അധ്യാപകരുടെ പട്ടികയില്‍നിന്ന് അധ്യാപകരെ നിയമിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്തെ അംഗീകാരമുള്ള എയ്ഡഡ് സ്കൂളുകളില്‍ നിലവില്‍ നാലാം ക്ലാസ് വരെയുള്ള സ്കൂളുകള്‍ക്ക് അഞ്ചാം ക്ലാസ് ആരംഭിക്കാനും ഏഴാം ക്ലാസ് വരെയുള്ള സ്കൂളുകള്‍ക്ക് എട്ടാം ക്ലാസ് ആരംഭിക്കാനും അനുമതി നല്‍കാനാണ് ഉത്തരവ്. സൗകര്യങ്ങളുള്ള സ്കൂളുകള്‍ക്കു അപ്ഗ്രഡേഷന് നല്‍കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം സ്കൂള്‍ മാനേജർമാരും പിടിഎയും സമര്‍പ്പിച്ച ഹര്‍ജിയില്‍ വിദ്യാഭ്യാസ ആവശ്യകത പരിശോധിച്ചു നടപടി സ്വീകരിക്കാന്‍ 2015ല്‍ കോടതി ഉത്തരവിട്ടിരുന്നു.
നടപടികള്‍ക്കു കൂടുതല്‍ സമയം തേടിയ സര്‍ക്കാര്‍ വിദ്യാഭ്യാസ ആവശ്യകതാ പഠനം പൂര്‍ത്തിയാക്കി വിജ്ഞാപനത്തിനു വേണ്ടിയുള്ള ഉത്തരവ് തയാറാക്കിയിട്ടുണ്ട്. ഈ വിവരം സര്‍ക്കാര്‍ അഭിഭാഷക കോടതിയെ അറിയിച്ചു.
ഉത്തരവ് പ്രകാരം മൂന്നു സ്ഥലങ്ങളില്‍ മാത്രമാണു പുതിയ സ്കൂളോ ഡിവിഷനോ ആവശ്യമുള്ളതെന്നാണു സര്‍ക്കാര്‍ അറിയിച്ചത്. ഉത്തരവ് ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാര്‍ക്ക് അവസരമുണ്ടെങ്കിലും അധ്യയനവര്‍ഷം ആരംഭിക്കാനിരിക്കുന്നത് കണക്കിലെടുക്കുന്നതായി വ്യക്തമാക്കിയാണ് അപ്ഗ്രേഡ് ചെയ്യാനുള്ള ഇടക്കാല ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.