തിരുവനന്തപുരം: തിരുവതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി വി.എസ്. ജയകുമാറിനോട് നിർബന്ധിത അവധിയിൽ പോകാൻ ബോർഡ് യോഗം ആവശ്യപ്പെട്ടു. അഴിമതി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് അവധിയിൽ പ്രവേശിക്കാൻ ബോർഡ് യോഗം ജയകുമാറിനോട് ആവശ്യപ്പെട്ടത്. മുൻ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെ സഹോദരനാണു ജയകുമാർ.
അഴിമതി ആരോപണങ്ങൾ സംസ്ഥാന വിജിലൻസ് അന്വേഷണത്തിനു വിടാനും ബോർഡ്യോഗം തീരുമാനിച്ചു.
അഴിമതി ആരോപണങ്ങൾ സംസ്ഥാന വിജിലൻസ് അന്വേഷണത്തിനു വിടാനും ബോർഡ്യോഗം തീരുമാനിച്ചു.