കോട്ടയം: എംജി യൂണിവേഴ്സിറ്റി പ്രഫസറും നാനോസയൻസ് വകുപ്പു ഡയറക്ടറുമായ ഡോ. സാബു തോമസ് അമേരിക്കയിലെ പ്രശസ്തമായ ഫുൾബ്രൈറ്റ് ഫെലോഷിപ്പിനു തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയിലെയും യുഎസിലെയും പ്രശസ്തരായ അക്കാദമിക പണ്ഡിതർ, പ്രഫഷണലുകൾ, വിദ്യാർഥികൾ തുടങ്ങിയവർ തമ്മിലുള്ള അക്കാദമിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനു സ്ഥാപിതമായ യുണൈറ്റഡ് സ്റ്റേറ്റ്സ്- ഇന്ത്യ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ആണ് ഇദ്ദേഹത്തെ പ്രശസ്തമായ ഈ ഫെലോഷിപ്പിനു വേണ്ടി തെരഞ്ഞെടുത്തത്.