കോട്ടയം: റബർ ബോർഡിന്റെ പ്രധാന ചില ഓഫീസുകൾ മാറ്റുന്നതു സംബന്ധിച്ചുള്ള വാർത്തകൾ കർഷകരെ ആശങ്കാകുലരാക്കുന്നു എന്നും കർഷക താത്പര്യങ്ങൾ സംരക്ഷിക്കുവാൻ നടപടികൾ കൂടുതൽ ശക്തമാക്കണമെന്നും കേരള കോൺഗ്രസ് ചെയർമാനും എൻഡിഎ ദേശീയ കമ്മിറ്റി അംഗവുമായ പി.സി. തോമസ്. നീതി ആയോഗിന്റെ ശിപാർശകൾ പ്രകാരം നഷ്ടത്തിലാകുന്ന സർക്കാർ സ്ഥാപനങ്ങൾ, ബോർഡുകൾ, അഥോറിറ്റികൾ എന്നിവകളിൽ മാറ്റങ്ങൾ വരുത്തുന്നതായി അറിഞ്ഞു. വിലയിടിവുമൂലം ഏറെ പ്രതിസന്ധിയിലായ റബർ കർഷകർക്ക് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളിൽ അവരെ സഹായിക്കുവാൻ ഉതകുന്ന നടപടികൾ ശക്തമാക്കണം. ഇതിനായി പ്രത്യേകം പ്രവർത്തിക്കുമെന്നും തോമസ് പറഞ്ഞു.
ചിലവ് ചുരുക്കാനാണെങ്കിലും റബർ ബോർഡിന്റെ പ്രധാന ഓഫീസുകൾ നിർത്തലാക്കുന്നത് ഒഴിവാക്കണമെന്ന് എൻഡിഎയുടെ 20-ന് കൂടുന്ന യോഗത്തിലും കേന്ദ്രസർക്കാരിലും ആവശ്യപ്പെടുമെന്നും തോമസ് പ്രസ്താവനയിൽ പറഞ്ഞു.
ചിലവ് ചുരുക്കാനാണെങ്കിലും റബർ ബോർഡിന്റെ പ്രധാന ഓഫീസുകൾ നിർത്തലാക്കുന്നത് ഒഴിവാക്കണമെന്ന് എൻഡിഎയുടെ 20-ന് കൂടുന്ന യോഗത്തിലും കേന്ദ്രസർക്കാരിലും ആവശ്യപ്പെടുമെന്നും തോമസ് പ്രസ്താവനയിൽ പറഞ്ഞു.