തൃശൂർ: ഫൈൻ ആർട്സ് സൊസൈറ്റി തൃശൂർ ഒരു വർഷം നടത്തിയ നാടകങ്ങളിൽ നിന്നു മികച്ച നാടകത്തിനുള്ള നാടകശ്രേഷ്ഠ പുരസ്കാരം പാലാ കമ്യൂണിക്കേഷൻസ് അവതരിപ്പിച്ച മധുരനൊമ്പരപ്പൊട്ട് കരസ്ഥമാക്കി. പതിനായിരം രൂപയും കീർത്തിഫലകവുമടങ്ങിയ പുരസ്കാരം റീജണൽ തിയറ്ററിൽ നടന്ന ചടങ്ങിൽ ഫാസ്റ്റ് പ്രസിഡന്റ് ടി. ഗോപകുമാറിൽനിന്നു പാലാ കമ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. ജോയേൽ പണ്ടാരപ്പറമ്പിൽ സ്വീകരിച്ചു.
ഫാസ്റ്റ് വൈസ് പ്രസിഡന്റ് പി.എം. തോമസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി എ.എൽ. റപ്പായി, ട്രഷറർ ജോയ് തരകൻ എന്നിവർ പ്രസംഗിച്ചു.
ഫാസ്റ്റ് വൈസ് പ്രസിഡന്റ് പി.എം. തോമസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി എ.എൽ. റപ്പായി, ട്രഷറർ ജോയ് തരകൻ എന്നിവർ പ്രസംഗിച്ചു.