മലപ്പുറം: ഓൾ കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സർക്കാർ കരാറുകാർ 23ന് നിയമസഭാ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പണി പൂർത്തീകരിച്ച് നല്കിയ ബില്ലുകൾ കാലതാമസം കൂടാതെ അനുവദിക്കുകയോ മൂന്നു മാസത്തിനുള്ളിൽ പണം ലഭ്യമാകാതെ വന്നാൽ ബില്ലു സമർപ്പിച്ച തീയതി മുതൽ പണം നല്കുന്ന തീയതി വരെ ന്യായമായ പലിശ നല്‍കുകയോ വേണമെന്നും ഇവർ ആവശ്യപ്പെട്ടു.