എടത്വ: ചങ്ങനാശേരി അതിരൂപതയുടെ 130-ാമത് അതിരൂപതാ ദിനാഘോഷം ഇന്നു പച്ച-ചെക്കിടിക്കാട് ലൂർദ് മാതാ പള്ളിയിൽ നടക്കും.
ഇന്നു രാവിലെ 9.30ന് പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ.സോണി കണ്ടങ്കരി പതാക ഉയർത്തും. 9.45നു അതിരൂപതാ വികാരി ജനറാൾ റവ. ഡോ. ഫിലിപ്പ് വടക്കേക്കളത്തിന്റെ നേതൃത്വത്തിൽ പ്രാർഥനാ ശുശ്രുഷ നടക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ ഉദ്ഘാടനംചെയ്യും.
അതിരൂപതാ ആർച്ച് ബിഷപ് മാർ. ജോസഫ് പെരുന്തോട്ടം അധ്യക്ഷതവഹിക്കും. അതിരൂപത സഹായമെത്രാൻ മാർ. തോമസ് തറയിൽ അനുഗ്രഹപ്രഭാഷണവും സിയാൽ ഡയറക്ടർ വി.ജെ. കുര്യൻ മുഖ്യപ്രഭാഷണവും നടത്തും.
ലൂർദ് മാതാ പള്ളി വികാരി ഫാ. ജോർജ് കൊച്ചുപറന്പിൽ ലെയോ 13-ാമൻ നഗറിനെ പരിചയപ്പെടുത്തും.