കൽപ്പറ്റ: മുതിർന്ന മാധ്യമപ്രവർത്തകൻ കൽപ്പറ്റ എമിലി ഹരിശ്രീയിൽ വി.ജി. വിജയൻ(59) നിര്യാതനായി. അർബുദബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ 4.40ന് വൈത്തിരി ചേലോട് ഗുഡ് ഷെപ്പേർഡ് ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം വൈകുന്നേരം നാലോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
പുൽപ്പള്ളി ഇരുളം മണൽവയൽ വേലിക്കകത്തുപീടികയിൽ പരേതനായ ഗോപാലൻ-മാധവി ദമ്പതികളുടെ മകനാണ് വിജയൻ. പിണങ്ങോട് ജിയുപിഎസ് അധ്യാപിക വനജയാണ് ഭാര്യ. ചെന്നലോട് ജിയുപിഎസ് അധ്യാപിക അമൃത, സുൽത്താൻ ബത്തേരി സെന്റ മേരീസ് കോളജ് അസി. പ്രഫ. അരുണ എന്നിവർ മക്കളും കണ്ണൂർ ചി·യ ഇൻസ്റ്റിറ്റ്യൂട്ടിലെ ലൈബ്രേറിയൻ തിരുനെല്ലി മൂർക്കാട്ടിൽ പ്രശാന്ത് മരുമകനുമാണ്.