ന്യൂഡല്‍ഹി: അടുത്ത മാസം ജര്‍മനിയില്‍ നടക്കുന്ന ത്രിരാഷ്ട്ര ഹോക്കി ടൂര്‍ണമെന്റിലും ഇംഗ്ലണ്ടില്‍ നടക്കുന്ന ലോക ലീഗ് സെമി ഫൈനലിലും ഇന്ത്യന്‍ ടീമിനെ പ്രതിരോധത്തിലെ മന്‍പ്രീത് സിംഗ് നയിക്കും. സ്ഥിരം നായകന് പി.ആര്. ശ്രീജേഷിന് മുട്ടിനു പരിക്കേറ്റതിനെത്തുടര്‍ന്ന് രണ്ടു ടൂര്‍ണമെന്റിലും ഉണ്ടാവില്ല.
ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യക്കും ജര്‍മനിക്കും പുറമേ ബെല്‍ജിയമാണ് മൂന്നാമത്തെ ടീം. അതിനുശേഷം ജൂണ്‍ 15 മുതല്‍ ഹോക്കി ലോക ലീഗ് സെമി ഫൈനല്‍ ലണ്ടനില്‍ നടക്കും. ലോക ലീഗില്‍ പൂള് ബിയില്‍ ഇന്ത്യക്കൊപ്പം കാനഡ, നെതര്‍ലന്‍ഡ്സ്, പാക്കിസ്ഥാന്, സ്കോട്ലന്ഡ് ടീമുകളാണുള്ളത്.