റോം: യുവന്റസിനു കോപ്പ ഇറ്റാലിയ ഫുട്ബോൾ കിരീടം. ഫൈനലില്‍ ലാസിയോയെ 2-0ന് തോല്‍പ്പിച്ചാണ് യുവന്റസ് തുടര്‍ച്ചയായ മൂന്നാം തവണയും ഇറ്റാലിയന്‍ ചാമ്പ്യന്മാരായത്. ഡാനി ആല്‍വ്സ് (12), ലിയാനര്‍ഡോ ബനൂച്ചി (24) എന്നിവരാണ് ഗോള്‍ നേടിയത്. ഇതോടെ യുവന്റസ് സീസണിലെ മൂന്നാം കിരീടത്തിനടുത്തെത്തി.
തുടര്‍ച്ചയായ ആറാം സിരീ എ കിരീടം യുവന്റസ് തേടുകയാണ്. സീരി എയില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് യുവന്റസ്. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും യുവന്റസ് എത്തിയിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പ് ലാസിയോയെ തോല്‍പ്പിച്ചാണ് യുവന്റസ് ഹാട്രിക് നേട്ടത്തിനു തുടക്കമിട്ടത്. സീരി എയില്‍ കഴിഞ്ഞ ദിവസം റോമയോട് തോറ്റ യുവന്റസ് ഫൈനലില്‍ മികവിലെത്തി. ആല്‍വ്സ് ആക്രമണത്തിനായി വലതുവിംഗിലാണ് കളിച്ചത്. 12-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം ലാസിയോയുടെ വല കുലുക്കി. 24-ാം മിനിറ്റില്‍ ബനൂച്ചില് ലീഡ് ഉയര്‍ത്തി.