മാന്നാനം (കോട്ടയം): 34-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്നു നടക്കും. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴ തൃശൂരിനെയും കണ്ണൂര്‍ എറണാകുളത്തെയും കോഴിക്കോട് കോട്ടയത്തെയും ഇടുക്കി തിരുവനന്തപുരത്തെയും നേരിടും. ആണ്‍കുട്ടികളില്‍ കണ്ണൂര്‍, ആലപ്പുഴ, തിരുവനന്തപുരം, ഇടുക്കി, കോട്ടയം, കോഴിക്കോട്് ടീമുകള്‍ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
ഇന്നലെ നടന്ന പെൺകുട്ടികളുടെ ലീഗ് മത്സരങ്ങളില്‍ തിരുവനന്തപുരം 62-39ന് കോട്ടയത്തെയും കണ്ണൂര്‍ 48-35ന് ആലപ്പുഴയെയും തൃശൂര്‍ 37-5ന് എറണാകുളത്തെയും കോഴിക്കോട് 35-9ന് ഇടുക്കിയെയും തോല്‍പ്പിച്ചു.
ആണ്‍കുട്ടികളില്‍ കോട്ടയം 79-46ന് ആലപ്പുഴയെയും തിരുവനന്തപുരം 12-3ന് മലപ്പുറത്തെയും കണ്ണൂര്‍ 47-29ന് പാലക്കാടിനെയും കണ്ണൂര്‍ 39-9ന് കാസര്‍ഗോഡിനെയും തോല്‍പ്പിച്ചു.