ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) വിവിധ ക്ലെയിമുകൾ തീർപ്പാക്കാനുള്ള സമയപരിധി 20 ദിവസത്തിൽനിന്നു 10 ദിവസമായി കുറച്ചു. പണം പിൻവലിക്കൽ, പെൻഷൻ, ഇൻഷ്വറൻസ് തുടങ്ങിയവയ്ക്കെല്ലാം ഈ സമയപരിധി ബാധകമാണ്. ഭാവിയിൽ ആധാർബന്ധിത അക്കൗണ്ടുകളിൽ തീർപ്പാക്കൽ മൂന്നുമണിക്കൂറിനുള്ളിൽ നടത്തണമെന്നാണ് ഇപിഎഫ്ഒ ഉദ്ദേശിക്കുന്നത്.