നിര്‍മാതാവ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന നടൻ ഷെയ്ന് നിഗത്തിന്റെ വെളിപ്പെടുത്തലിന് മറുപടിയുമായി നിർമാതാവ് ജോബി ജോർജ്. കഴിഞ്ഞ ആറു ദിവസമായി പനി പിടിച്ച് കിടപ്പിലായിരുന്നുവെന്നും ആരോപണത്തിൽ പറയുന്നതൊന്നും സത്യമല്ലെന്നും ജോബി ഫേസ്ബുക്കിൽ കുറിച്ചു.
"ഞാൻ അംഗമായ അസോസിയേഷൻ നാളെ ഒരു തീരുമാനം പറയുന്ന വരെ ഞാൻ ഒന്നും പറയില്ല. സത്യം എന്നോടൊപ്പം ആണ്.'- ജോബി കൂട്ടിച്ചേർത്തു. ജോബിയുടെ സിനിമയുമായി ബന്ധപ്പെട്ട് നീട്ടി വളർത്തിയ മുടി മറ്റൊരു സിനിമയ്ക്കായി മുറിച്ചതാണ് വധ ഭീഷണിക്കു കാരണമെന്ന് ഷെയ്ൻ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെയാണ് വെളിപ്പെടുത്തിയത്.
ഇതിനു പിന്നാലെ ജോബിക്കെതിരെ വിവിധ കോണുകളിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയർന്നത്.