നിര്‍മാതാവ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന ആരോപണവുമായി നടന് ഷെയ്ന് നിഗം. നിർമാതാവ് ജോബി ജോര്‍ജിനെതിരെയാണ് ഷെയ്ന് രംഗത്തെത്തിയത്. ജോബിയുടെ സിനിമയുമായി ബന്ധപ്പെട്ട് നീട്ടി വളർത്തിയ മുടി മറ്റൊരു സിനിമയ്ക്കായി മുറിച്ചതാണ് വധ ഭീഷണിക്കു കാരണമെന്ന് ഷെയ്ൻ പറയുന്നു.
ജോബി നിര്‍മിക്കുന്ന വെയിൽ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയതിന് ശേഷമാണ് വധ ഭീഷണിയുമായി ജോബി രംഗത്ത് എത്തിയതെന്നാണ് ആരോപണം.
പരിഹരിക്കാവുന്ന ഒരു ഗെറ്റപ്പ് ചെയ്ഞ്ചിന്റെ പേരിലാണ് നിർമാതാവ് തന്നെ ആക്ഷേപിക്കുകയും ഭീഷണി പ്പെടുത്തുകയും ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയെന്നും പോലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഷെയ്ൻ പറഞ്ഞു.