കോട്ടയം/കൊച്ചി: പ്ലസ്ടു പഠനം കഴിഞ്ഞവർക്കും ഫലം കാത്തിരിക്കുന്നവർക്കുമായി ദീപിക ദിനപത്രത്തിന്റെയും ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽസംഘടിപ്പിക്കുന്ന ബ്രൈറ്റ് പാത്ത് 2017 ദീപിക എഡ്യൂക്കേഷണൽ ഫെയർ ആൻഡ് കരിയർ സെമിനാർ ഓണ്‍ ഹയർ സ്റ്റഡീസ് മേയ് മൂന്നിനു കോട്ടയത്തും നാലിന് എറണാകുളത്തും നടക്കും. മൂന്നിനു രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണു സെമിനാർ. മേയ് നാലിനു കലൂർ റെന ഇവന്റ് ഹബ്ബിലാണ് സെമിനാർ.
പ്രമുഖ കരിയർ ഗുരു ഡോ.പി.ആർ. വെങ്കിട്ടരാമൻ സെമിനാർ നയിക്കും. എൻട്രൻസ് പരീക്ഷയ്ക്കു പരിശീലനം നേടുന്നവർക്കും 11, 12 ക്ലാസുകളിൽ പഠിക്കുന്നവർക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യമാണ്.
കൂടാതെ വിദ്യാഭ്യാസരംഗത്തെ പ്രമുഖർ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച സമഗ്രമായ വിവര ശേഖരണത്തിനു വിദഗ്ധരുമായുള്ള ആശയവിനിമയത്തിനും അവസരമുണ്ടാകും. പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ അടക്കമുള്ളവയും സെമിനാറിനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്. പ്രധാന കരിയർ ട്രെൻഡുകൾ, കരിയർ തെരഞ്ഞെടുക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കരിയർ ആസൂത്രണത്തിനുള്ള ടിപ്പുകൾ, പ്രധാനപ്പെട്ട പ്രഫഷണൽ കോഴ്സുകളും ഇന്റഗ്രേറ്റഡ് കോഴ്സുകളും സംബന്ധിച്ച വിവരങ്ങൾ, പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ, എൻട്രൻസ് പരീക്ഷാ തയാറെടുപ്പുകൾ, എൻജിനിയറിംഗ്, മെഡിക്കൽ വിദ്യാഭ്യാസം സംബന്ധിച്ച സമഗ്രമായ കാഴ്ചപ്പാടുകൾ പകർന്നു നൽകൽ, ജോബ് മാർക്കറ്റ് മൂല്യങ്ങൾ സംബന്ധിച്ച ബോധവത്കരണം എന്നിവയും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 9349599111, 9349599070, 0484-3042222, 3043073 എന്നീ നന്പരുകളിൽ ബന്ധപ്പെടണം.