മട്ടാഞ്ചേരി: തിരുച്ചിറപ്പിള്ളിയിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ തീർഥാടക സംഘം സഞ്ചരിച്ച ബസ് ഇടിച്ച് എറണാകുളം സ്വദേശികളായ രണ്ടുപേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. ഫോര്‍ട്ടുകൊച്ചിയില്‍നിന്നു വേളാങ്കണ്ണി തീര്‍ഥാടനത്തിനു പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
മട്ടാഞ്ചേരി മൂലങ്കുഴിയില്‍ കിളിയംമ്പാടത്ത് കുമ്പളത്ത് കെ.ജി. മാനുവല്‍ (47) പള്ളുരുത്തി സ്വദേശിയും ബസിന്റെ ക്ലീനറുമായ പള്ളുരുത്തി പുല്ലാര്‍ ദേശം മുളങ്ങാട്ട്പറമ്പില് സുബ്രഹ്മണ്യന്റെ മകന് എം.എസ്. വിനോദ് (39) എന്നിവരാണു മരിച്ചത്. ശനിയാഴ്ചയാണു കൊച്ചിയില്‍നിന്നു തീര്‍ഥാടക സംഘം പുറപ്പെട്ടത്.
ഇന്നലെ പുലർച്ചെ രണ്ടരയോടെ തിരുച്ചിറപ്പള്ളിക്കു സമീപം മണപ്പാറയിലായിരുന്നു അപകടം. പള്ളുരുത്തിയിലെ കുമാര്‍ ട്രാവല്സിന്റേതാണു ബസ്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. പരിക്കേറ്റവര്‍ക്കു പഴനിയിലെ ആശുപത്രിയില്‍ ചികിത്സ നല്കി. ഇവര്‍ രാത്രിയോടെ നാട്ടിലേക്കു തിരിച്ചു. ബസിന്റെ മുന്‍നിര സീറ്റില്‍ ഇരിക്കുകയായിരുന്ന മാനുവലിന്റെ ഭാര്യ ജിജി മാനുവല്‍, കരിപ്പാലം ഡിവിഷന് നഗരസഭാംഗം ബിന്ദു ലെവിന്‍, ഭര്‍ത്താവ് ലെവിന്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
മാനുവലിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12ന് നസ്രത്ത് തിരുഹൃദയ ദേവാലയത്തിൽ സംസ്കരിക്കും. മക്കള്‍: ജാക്സണ്, ജിഷ്മ. മരുമകന്: വില്ല്യംസ്. വിനോദിന്റെ സംസ്കാരം ഇന്ന് എട്ടിനു പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: വിദ്യ. മക്കള്‍: ഭാവന, ദേവപ്രിയ.