കൊച്ചി: കൊച്ചി നഗരം മെട്രോ നഗരമായി മാറുമ്പോള്‍ മെട്രോ സ്റ്റേഷനുകൾ അലങ്കരിക്കാനുള്ള ചിത്രങ്ങള്‍ക്കായി മത്സരം സംഘടിപ്പിക്കുന്നു. സ്റ്റേഷനുകൾ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായാണു പ്രകൃതിയുടെ മനോഹാരിത പ്രകടമാകുന്ന ചിത്രങ്ങള്‍ക്കായി കൊച്ചി മെട്രോ റെയില്‍ കോര്പറേഷന് മത്സരം സംഘടിപ്പിക്കുന്നത്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് അയയ്ക്കേണ്ടത്. പെരിയാറിന്റെ പഴയതും പുതിയതുമായ ചിത്രങ്ങള്‍, കേരളത്തിലെ പൂക്കള്‍, പശ്ചിമഘട്ടത്തിലെ പക്ഷികള്‍, കേരളത്തിലെ തോട്ടംമേഖല, പ്രധാന നദികള്‍ തുടങ്ങിയവയുടെ ചിത്രങ്ങളാണു വേണ്ടത്. മികച്ച ചിത്രങ്ങള്‍ക്കു കെഎംആര്‍എല്‍ പ്രതിഫലവും നല്‍കും. aiswarya.k@kmrl.co.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ചിത്രങ്ങൾ അയയ്ക്കുക.