കണ്ണൂർ: മൂന്നാറിലെ പട്ടയം വിതരണം നടത്തുന്പോൾ ഉണ്ടാകുന്ന ആശങ്ക പരിഹരിക്കാൻ എം പവേർഡ് ജുഡീഷൽ അഥോറിറ്റി രൂപീകരിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് 54ാം വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
നിലവിൽ തർക്കമില്ലാത്ത മുഴുവൻ പട്ടയങ്ങളും ഉടൻ വിതരണം ചെയ്യണം. മൂന്നാറിൽ ഇനി ഒരു കൈയേറ്റവും ഇല്ലാത്ത വിധത്തിൽ സംവിധാനം ഉണ്ടാക്കുമെന്ന സർക്കാർ തീരുമാനത്തെ സമ്മേളനം അഭിനന്ദിച്ചു. രാജമാണിക്യം സമിതി റിപ്പോർട്ട്, സംസ്ഥാന ആസൂത്രണ ബോർഡ് ഭൂപരിഷ്കരണത്തിന്റെ തുടർച്ചയായി തയാറാക്കിയ റിപ്പോർട്ട്, റവന്യൂവകുപ്പ് നടത്തിയ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ട് എന്നിവ പരിഗണിക്കണം. ഈ മേഖലയിലെ ഡാറ്റാബാങ്ക് പുതുക്കുകയും സാറ്റലൈറ്റ് ഉൾപ്പെടെ നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധന യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ വേണം ഭൂ ഉടമസ്ഥത തരംതിരിക്കാനെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി അനധികൃത ക്വാറികൾ അടച്ചുപൂട്ടണം. പശ്ചിമഘട്ട സംരക്ഷണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടണമെന്നും സമ്മേളനം സർക്കാരിനോട് അഭ്യർഥിച്ചു.