തിരുവനന്തപുരം: മേയ്ദിനം പ്രമാണിച്ച് ഗവർണർ ജസ്റ്റീസ് പി. സദാശിവം ആശംസകൾ നേർന്നു. സമൂഹത്തിൽ പുരോഗതിയും ഐശ്വര്യവും ഉറപ്പാക്കാൻ അന്തസോടെയും ദൃഢനിശ്ചയത്തോടെയും അധ്വാനിക്കുന്ന കേരളത്തിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളികൾക്കും എന്റെ അഭിവാദനം. ഗവർണർ മേയ് ദിന സന്ദേശത്തിൽ പറഞ്ഞു.