തിരുവനന്തപുരം: സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ സഹകരണത്തോടെ തൈക്കാട് ഗാന്ധിഭവൻ ഓഡിറ്റോറിയത്തിൽ ഭൗമദിന പരിപാടികൾ സംഘടിപ്പിച്ചു.
പ്രൈമറി, സെക്കൻഡറി, സീനിയർ സെക്കൻഡറി വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മൽസരങ്ങളും, ദക്ഷിണധ്രുവ യാത്രാനുഭവങ്ങളെക്കുറിച്ച് പ്രഫ. ഇ. കുഞ്ഞികൃഷ്ണന്റെ പ്രഭാഷണവും ഉൾപ്പെട്ടതായിരുന്നു പരിപാടി. ഡോ. സി.കെ. പീതാംബരൻ, ഡോ. കെ.ജി. അജിത് കുമാർ, ഡോ. എൻ.ജി. ബാലചന്ദ്രനാഥ് എന്നിവർ ചോദ്യകർത്താക്കളായിരുന്നു. തെരഞ്ഞെടുപ്പു പരീക്ഷയിലും ക്വിസിലും വിജയിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഇക്കഴിഞ്ഞ ജനുവരിയിൽ നടത്തിയ അന്റാർട്ടിക്ക പര്യവേഷണത്തെക്കുറിച്ച് പ്രഫ. ഇ. കുഞ്ഞിക്കണ്ണൻ നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി. പതിനാറാം നൂറ്റാണ്ടിൽ ലോകം ചുറ്റിസഞ്ചരിച്ച പോർച്ചുഗീസ് നാവികൻ ഫെർഡിനാന്റ് മെഗല്ലന്റെ പേരിലുള്ളതും അറ്റലാന്റിക്, ശാന്തമഹാസമുദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രകൃത്യാലുള്ള കപ്പൽചാലുമായ മെഗല്ലൻ കപ്പൽചാലിന്റെ ചരിത്രത്തെക്കുറിച്ചുമൊക്കെ അദ്ദേഹം പ്രതിപാദിച്ചു.