കാലടി: സുപ്രീം കോടതി വിധി ഉടന്‍ നടപ്പാക്കാനാവില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടു നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
ടി.പി. സെന്‍കുമാറിന്റെ ഡിജിപി പദവി പരമാവധി വൈകിപ്പിക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് ഇതിനു പിന്നില്‍. വിധി നടപ്പാക്കുന്നതിനുപകരം അത് എങ്ങനെ മറികടക്കാം എന്നാണു സര്‍ക്കാര്‍ നോക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനു പോലും നീതി തേടി അലയേണ്ട സാഹചര്യമാണു കേരളത്തിലുള്ളത്. മലയാളികള്‍ക്ക് ഇത്രയും അവമതിപ്പ് ഉണ്ടാക്കിയ വേറൊരു സര്‍ക്കാരും കേരളത്തില്‍ ഉണ്ടായിട്ടില്ല. കൈയേറ്റക്കാരുമായി ബന്ധമില്ലെന്നു മതമേലധ്യക്ഷന്മാര് തന്നെ വ്യക്തമാക്കിയിട്ടും അവരെ ഇതുമായി ബന്ധപ്പെടുത്തുന്നത് അവരുടെ പദവിയെ അവഹേളിക്കാനാണ്. അതിനാല്‍ മതമേലധ്യക്ഷന്മാര് യോഗത്തില്‍നിന്നു വിട്ടുനില്‍ക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.