തിരുവനന്തപുരം: ടി.പി. സെൻകുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവിലെ നടപടിക്രമം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. നാളെ സുപ്രീംകോടതിയെ സമീപിക്കാനാണു സർക്കാർ നിർദേശമെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന സൂചന.
സെൻകുമാറിനെ നിയമിക്കണമെന്ന ഉത്തരവു ലഭിച്ച ശേഷം സർക്കാർ നിയമ സെക്രട്ടറിയുടെ നിയമോപദേശം തേടിയിരുന്നു. സെൻകുമാറിനെ വേഗത്തിൽ നിയമിക്കണമെന്നു നിയമോപദേശം നൽകിയ നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, കൂടുതൽ വ്യക്തതയ്ക്കായി ഭരണഘടനാ സ്ഥാപനമായ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടണമെന്നും നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എജിയുടെ നിയമോപദേശത്തിനു വിട്ടിരിക്കുകയാണ്. ഈ ദിവസങ്ങളിൽ അവധിയായതിനാൽ എജിയുടെ ഓഫീസ് പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഉത്തരവു നടപ്പാക്കാൻ കൂടുതൽ സമയം നൽകണം എന്നാണ് ആവശ്യപ്പെടുക.
സെൻകുമാറിന്റെ നിയമന കാര്യത്തിൽ സർക്കാരിനു യാതൊരു മുൻവിധിയുമില്ല. മന്ത്രിസഭയാണു ലോക്നാഥ് ബെഹ്റയെ പോലീസ് മേധാവിയായി നിയമിച്ചത്. ഇതിനാൽ ബെഹ്റയെ മാറ്റാൻ മന്ത്രിസഭയുടെ അനുമതി ആവശ്യമുണ്ടോയെന്നു പരിശോധിക്കേണ്ടതുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ടെന്നാണു വിവരം. സുപ്രീംകോടതി വിധി നടപ്പാക്കാത്ത സംസ്ഥാന ചീഫ് സെക്രട്ടറിക്കെതിരേ ടി.പി. സെൻകുമാർ ഇന്നലെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചിരുന്നു.