കൊച്ചി: കടലാസിന്റെ വിലവർധന തടയണമെന്ന് ആവശ്യപ്പെട്ട് കേരള പ്രിന്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മേയ് മൂന്നിനു സംസ്ഥാന വ്യാപകമായി അച്ചടി ബന്ദും കളക്ടറേറ്റ് ധർണയും സംഘടിപ്പിക്കും. അന്നു പ്രസുകൾ അടച്ചിട്ട് പ്രസ് ഉടമകളും ജീവനക്കാരും കുടുംബാംഗങ്ങളും സമരത്തിൽ പങ്കാളികളാകും.