+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​റ് വ​ർ​ഷ​ത്തി​ന് ശേ​ഷം ഷാ​ജി കൈ​ലാ​സ് വ​രു​ന്നു; നാ​യ​ക​ൻ പൃ​ഥ്വി​രാ​ജ്

പൃ​ഥ്വി​രാ​ജ്​ഷാ​ജി കൈ​ലാ​സ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. "ക​ടു​വ' എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​റും പൃ​ഥ്വി പ​ങ്കു​വ​ച്ചി​
ആ​റ് വ​ർ​ഷ​ത്തി​ന് ശേ​ഷം ഷാ​ജി കൈ​ലാ​സ് വ​രു​ന്നു; നാ​യ​ക​ൻ പൃ​ഥ്വി​രാ​ജ്

പൃ​ഥ്വി​രാ​ജ്-​ഷാ​ജി കൈ​ലാ​സ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. "ക​ടു​വ' എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​റും പൃ​ഥ്വി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. പൃഥ്വിരാജിന്‍റെ പിറന്നാൾ ദിനത്തിലാണ് ഈ പ്രൊജക്ടിനെക്കുറിച്ച് അറിയിച്ചിരിക്കുന്നത്.

2012ൽ റിലീസ് ചെയ്ത സിം​ഹാ​സ​ന​മാ​ണ് ഇ​രു​വ​രു​മൊ​ന്നി​ച്ച ആ​ദ്യ ചി​ത്രം. 2013ൽ ​റി​ലീ​സ് ചെ​യ്ത ജി​ഞ്ച​റാണ് ഷാജി കൈലാസ് അവസാനമായി മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രം. അതിന് ശേഷം തമിഴിൽ രണ്ട് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിരുന്നു.

യ​ഥാ​ർ​ത്ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ക​ടു​വ. സം​വി​ധാ​യ​ക​നും, തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ജി​നു ഏ​ബ്ര​ഹാ​മാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത് ര​വി കെ. ​ച​ന്ദ്ര​നാ​ണ്. പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സ്, മാ​ജി​ക് ഫ്രെ​യിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് ക​ടു​വ നി​ർ​മി​ക്കു​ന്ന​ത്.

"ആ​റ് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വ​രു​ന്നു' എ​ന്ന് ഫേ​സ്ബു​ക്കി​ലൂ​ടെ പൃ​ഥ്വി സി​നി​മ​യെ​ക്കു​റി​ച്ച് അ​റി​യി​ച്ചി​രു​ന്നു. ആ ​നി​മി​ഷം മു​ത​ൽ ചി​ത്ര​ത്തെ​കു​റി​ച്ചു​ള്ള വ​ലി​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

സെ​വ​ൻ​ത് ഡേ, ​മെ​മ്മ​റീ​സ് തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ ര​ണ്ടാം ഭാ​ഗ​മാ​യി​രി​ക്കാം ഒ​രു​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു അ​ഭി​പ്രാ​യ​മു​യ​ർ​ന്ന​ത്. എ​ന്നാ​ൽ പ്ര​തീ​ക്ഷ​ക​ളെ എ​ല്ലാം അ​സ്ഥാ​ന​ത്താ​ക്കി​ക്കൊ​ണ്ടാ​ണ് താ​രം പു​തി​യ സി​നി​മ​യെ​ക്കു​റി​ച്ച് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മ​യെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.