മീനടം: മലങ്കര കാത്തലിക് അസോസിയേഷൻ തിരുവല്ല അതിരൂപത കർമ പരിപാടികളുടെ ഉദ്ഘാടവും അനുമോദന സമ്മേളനവും ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു മുണ്ടിയാക്കൽ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ നടക്കും. മേഖലാ പ്രസിഡന്റ് എജി പാറപ്പാട്ട് അധ്യക്ഷത വഹിക്കും. അതിരൂപത വികാരി ജനറാൾ മോണ്‍. ചെറിയാൻ താഴമണ്‍ ഉദ്ഘാടനം ചെയ്യും. ഫാ. ഫിലിപ്പ് വലിയകാവുങ്കൽ അനുഗ്രഹപ്രഭാഷണം നടത്തും.