മലയാറ്റൂർ: അന്താരാഷ്ട്ര തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) എട്ടാമിടം ഞായർ തിരുനാൾ ഇന്ന് ആഘോഷിക്കും. കുരിശുമുടിയിൽ ഇന്ന് രാവിലെ 5.30, 6.30 കുർബാന, 7.30ന് ആഘോഷമായ കുർബാന, പ്രസംഗം-ഫാ. സണ്ണി കളപ്പുരയ്ക്കൽ. 9.30ന് തിരുനാൾ പാട്ടുകുർബാന, പ്രസംഗം-ഫാ. സനു പുതുശേരി. പ്രദക്ഷിണം. ഉച്ചകഴിഞ്ഞു മൂന്നിന് പൊൻപണം ഇറക്കൽ.
സെന്റ് തോമസ് പള്ളിയിൽ രാവിലെ 5.30, 7.00 കുർബാന, 10ന് തിരുനാൾ പാട്ടുകുർബാന-ഫാ. ബോബി അരിമറ്റത്തിൽ. വചനസന്ദേശം-ഫാ. വിൻസെന്റ് കുണ്ടുകുളം. വൈകുന്നേരം അഞ്ചിന് പൊൻപണം സ്വീകരിക്കൽ, ആറിന് കുർബാന, പ്രസംഗം, എട്ടിന് തിരുസ്വരൂപം എടുത്തുവയ്ക്കൽ, കൊടിയിറക്കം.
എട്ടാമിട തിരുനാളിനും കുരിശുമുടിയിലേക്കു തീർഥാടകരുടെ പ്രവാഹമാണ്. ഇന്നലെ നൂറുകണക്കിനാളുകൾ കുരിശുമുടികയറി. കുരിശുമുടിയിൽ രാവിലെ നടന്ന പാട്ടുകുർബാനയ്ക്കു ഫാ. അഗസ്റ്റിൻ മൂഞ്ഞേലി കാർമികനായി. സെന്റ് തോമസ് പള്ളിയിൽ ആഘോഷമായ കുർബാന, പ്രസംഗം, പ്രദക്ഷിണം എന്നിവയുണ്ടായിരുന്നു.