തളിപ്പറമ്പ്: മാരുതി ഓംനി വാനും ടിപ്പറും കൂട്ടിയിടിച്ച് ഓംനി വാനില്‍ സഞ്ചരിച്ച വിദ്യാർഥി മരിച്ചു. പാലാവയലിലെ കരീക്കുന്നേല്‍ (ചിറക്കല്‍ ) ബെന്നി-ലിസി ദമ്പതികളുടെ മകനും പാലാവയല് സെന്റ് ജോണ്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമായ അജൽ(13)ആണ് മരിച്ചത്. സഹോദരന് അമല്‍ ബെന്നി(19)ക്ക് പരിക്കേറ്റു.
അമലിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ തളിപ്പറമ്പ്-ആലക്കോട് സംസ്ഥാന പാതയില്‍ നാടുകാണി കിന്‍ഫ്ര ടെക്സ്റ്റൈൽ പാര്‍ക്കിനു മുന്നിലായിരുന്നു അപകടം.
കണ്ണൂരില്‍നിന്നു പത്രക്കെട്ടുകളുമായി പോകുകയായിരുന്ന കെഎല്‍ 13 ടി 1580 ഓംനിവാനും തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കെഎല്‍ 59 എഫ് 7943 ടിപ്പറുമാണ് കൂട്ടിയിടിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ഇതുവഴി വാഹനത്തില്‍ പോയവരും ഓടിയെത്തി ഓംനിവാനില്‍ കുടുങ്ങിയ അമലിനെ ഉടന്‍ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു.
എന്നാൽ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ അജലിനെ പുറത്തെടുക്കാനായില്ല. തളിപ്പറമ്പില്‍നിന്ന് അഗ്നിശമനസേനയും പോലീസും എത്തിയാണ് വാന്‍ വെട്ടിപ്പൊളിച്ച് അജലിനെ പുറത്തെടുത്തത്.
അപ്പോഴേക്കും മരിച്ചിരുന്നു. അപകടത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവറായ പടപ്പേങ്ങാട്ടെ എ.കെ. നിഷാദ്(36), ആസാം സ്വദേശികളായ സാജൻ(27), കാർലോസ് (25) എന്നിവർക്കും പരിക്കേറ്റു. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച അജലിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് പാലാവയൽ സെന്റ് ജോൺസ് പള്ളിയിൽ.