ഇരിട്ടി/ തലശേരി: വിരാജ്പേട്ട പെരുമ്പാടി ചുരത്തിൽ കാർ മറിഞ്ഞ് കടമ്പൂർ സ്വദേശി മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. കടമ്പൂർ മുച്ചിലോട്ടുകാവിന് സമീപത്തെ തയ്യിൽവീട്ടിൽ കെ. പ്രമോദ് (50) ആണ് മരിച്ചത്. പരിക്കേറ്റ സഹോദരി തലശേരി പെരുന്താറ്റിൽ ചൈതന്യയിൽ പ്രമീള (55), ഭർത്താവ് രവീന്ദ്രൻ (65), മകൻ റജീഷ് (40) എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രമോദിന്റെ മറ്റൊരു സഹോദരിയായ പ്രസിയുടെ മകൻ റിജു (26) വിനെ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബംഗളൂരുവിലെ ഇലക് ട്രോണിക് സിറ്റിയിൽ ജോലിചെയ്യുന്ന റജീഷിന്റെയടുത്തു പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. റോഡിലെ തിട്ടയിലിടിച്ചു കാർ മറിയുകയായിരുന്നു.
പ്രമോദ് സംഭവസ്ഥലത്ത് മരിച്ചു. ഡൽഹിയിൽ ബിസിനസുകാരനായിരുന്നു മരിച്ച പ്രമോദ്. പരേതനായ ടി.പി. ബാലകൃഷ്ണൻ - ഗൗരി ദമ്പതികളുടെ മകനാണ്. ഭാര്യ: സീന. മകൻ: അഭിജിത്ത്. സഹോദരങ്ങൾ: പ്രകാശൻ, പ്രസാദ് , പ്രമീള, പ്രസി.