കട്ടപ്പന: ജനാധിപത്യ കേരള ട്രേഡ് യൂണിയൻ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റായി കൊച്ചറ മോഹനൻ നായരെ തെരഞ്ഞെടുത്തു. കോട്ടയത്തു ജനാധിപത്യ കേരള കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ കൂടിയ ജനാധിപത്യ കെടിയുസി സംസ്ഥാന പ്രവർത്തകയോഗത്തിലാണു തെരഞ്ഞെടുപ്പ് നടന്നത്.സംസ്ഥാന ഭാരവാഹികളായി ഷാജൻ ജോസ് - വൈസ്പ്രസിഡന്റ്, രാജൻ മാത്യു - ട്രഷറർ, സി.പി. ജോയി, സി.കെ. സലിം, കെ.ആർ. മണി, ബാബു വർഗീസ്, പി.വി. പ്രദീപ്കുമാർ - ജനറൽ സെക്രട്ടറിമാർ, തോമസ് വെട്ടിയാങ്കൽ, ജോസ് പൊരിമറ്റം - കമ്മിറ്റിയംഗങ്ങൾ എന്നിവരെയും തെരഞ്ഞെടുത്തു.യോഗത്തിൽ പാർട്ടി സംസ്ഥാന ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് അധ്യക്ഷതവഹിച്ചു. പി.സി. ജോസഫ്, മാത്യു സ്റ്റീഫൻ, ജോസ് പാറേക്കാട്ട്, ജോർജ് അഗസ്റ്റിൻ, ഫ്രാൻസിസ് തോമസ്, മാത്യൂസ് ജോർജ്, വർഗീസ് വെട്ടിയാങ്കൽ എന്നിവർ പ്രസംഗിച്ചു.