തൃശൂർ: വടക്കാഞ്ചേരി പീഡനക്കേസിൽ നുണപരിശോധനയ്ക്കു സമ്മതമെന്ന് സിപിഎം കൗണ്‍സിലർ ഉൾപ്പെട്ട ആരോപണ വിധേയർ കോടതിയെ അറിയിച്ചു. കഴിഞ്ഞ 10നാണു നഗരസഭാ കൗണ്‍സിലർ ജയന്തൻ, ബിനീഷ്, ജിനീഷ്, ഷിബു എന്നിവരെ നുണപരിശോധനയ്ക്കു വിധേയമാക്കാൻ അനുമതി തേടി പോലീസ് കോടതിയിൽ അപേക്ഷ നൽകിയത്.