നെടുങ്കണ്ടം: ബോഡിമെട്ട് ചെക്കുപോസ്റ്റുവഴി കഞ്ചാവ് കടത്ത്. ഇടനിലക്കാരൻ ഉൾപ്പെടെ നാലു യുവാക്കൾ പിടിയിൽ. സംഘത്തിന്റെ പക്കൽനിന്നു മൂന്നുകിലോഗ്രാമിലധികം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും പോലീസ് പിടി ച്ചെടുത്തു. മുതലക്കോടം മേച്ചേരിൽ റഷീദ്(29), പെരുന്പള്ളിച്ചിറ മുണ്ടയ്ക്കൽ നെസൽ(22), കൊച്ചുപറന്പിൽ നൗഫൽ(18), ഇടനിലക്കാരനായ കൊന്നത്തടി മുതിരപ്പുഴ മാവനാൽ ശ്യാംദാസ്(33) എന്നിവരാണു പിടിയിലായത്.