മുണ്ടക്കയം: മുണ്ടക്കയത്തിനുസമീപം കുഴിമാവിൽ പോലീസിനുനേരേ അക്രമിസംഘം കത്തി വീശി. അക്രമത്തിൽ മുണ്ടക്കയം എസ്ഐ പ്രസാദ് ഏബ്രഹാം വർഗീസ്, ഡ്രൈവർ വിപിൻ കരുണാകരൻ എന്നിവർക്കു പരിക്കേറ്റു. സംഭവത്തിൽ നിരവധി കുറ്റകൃത്യങ്ങളിൽപ്പെട്ട കുഴിമാവ് നെല്ലിക്കാനത്ത് സുരേന്ദ്രൻ (ഇടുക്കി സുരേന്ദ്രൻ, 55), കുഴിമാവ് പുള്ളോലിൽ അനിൽകുമാർ (45) എന്നിവർ അറസ്റ്റിലായി.
പോലീസ് പറയുന്നതിങ്ങനെ: കുഴിമാവ് ടൗണിൽ ജോയിയുടെ മലഞ്ചരക്കു കടയിൽ എത്തിയ സംഘം കട തല്ലിത്തകർക്കുകയും ജോയിയെ മർദിക്കുകയുംചെയ്തു. വിവരം അറിഞ്ഞെ ത്തിയ പോലീസ് ജോയിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പോലീസ് വീണ്ടും കുഴിമാവിലെത്തിയെങ്കിലും അക്രമികൾ മടങ്ങിപ്പോകാൻ തയാറായില്ല. ഇതിനിടെ അനിൽകുമാർ കൈവശമുണ്ടായിരുന്ന കത്തിയെടുത്തു പോലീസിനുനേരേ വീശി.
മൽപിടിത്തത്തിൽ എസ്ഐക്കും ഡ്രൈവർക്കും മുറിവേറ്റു. ഇരുവരും ചികിത്സയി ലാണ്.