ചങ്ങനാശേരി: കൊല്ലം ഫാത്തിമാമാതാ നാഷണൽ കോളജ് മുൻ അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു.ചങ്ങനാശേരി റൂബിനഗർ പുരയിടത്തിൽ ഡോ.പി.എ. ജോസഫ് (74) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴിനു വാഴപ്പള്ളി ഗത്സെമനി പള്ളിയിലേക്കു പോകും വഴി മോർക്കുളങ്ങരയിൽവെച്ചാണ് ഓട്ടോയിടിച്ചു അപകടം സംഭവിച്ചത്. ഉടനെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചങ്ങനാശേരി പോലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: പ്രഫ.മോളി ജോസഫ് (അസംപ്ഷൻ കോളജ് റിട്ട. അധ്യാപികയും ചങ്ങനാശേരി പുല്ലുകാട്ട് കുടുംബാംഗവുമാണ്). മക്കൾ: ഡോ.ദീപാ മേരി ജോസഫ്, ഡോ. ഷീബാ ട്രീസാ ജോസഫ്, ഡോ.ശുഭ ലിസാ ജോസഫ്, ടോണി ജോസഫ്. മരുമക്കൾ: ഡോ.സാജു തോമസ് ചൂരക്കുന്നേൽ (കാഞ്ഞങ്ങാട്), ഡോ. മാർട്ടിൻ ഈപ്പൻ അരഞ്ഞാണിയിൽ (ഇരിങ്ങാലക്കുട), ഡോ. ടോജി തോമസ് സ്ക്കറിയ പടവുപുരയ്ക്കൽ (ആലപ്പുഴ), ചിപ്പി കാതറിൻ ടോം അറയ്ക്കൽ (മഞ്ഞാമറ്റം).