തലയോലപ്പറന്പ്: കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു. തലയോലപ്പറന്പ് വടയാർ ഹരിഗീതത്തിൽ വിജയകുമാറിന്റെ മകൻ ശ്രീഹരിയാണ് (17)മരിച്ചത്. ഇന്നലെ ഉച്ചയോടെ പിറവം ഓണക്കൂർ ഉൗരനാട്ടുചിറയിലാണ് സംഭവം. വെള്ളൂർ ഭാവൻസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ശ്രീഹരിയും മറ്റ് സഹപാഠികളുംകൂടി പിറവത്തുള്ള സുഹൃത്തിന്റെ വീട്ടിൽ പോയതിനുശേഷം കൂട്ടുകാരോടൊപ്പം ഉൗരനാട്ടുചിറയിൽ കുളിക്കുന്നതിനിടയിൽ നീന്തലറിയാത്ത ശ്രീഹരി ചെളിയിൽ താഴ്ന്നുപോവുകയായിരുന്നു. സംഭവമറിഞ നാട്ടുകാർ ശ്രീഹരിയെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിറവത്തെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് ഉച്ചകഴിഞ് രണ്ടിന് വടയാറിലെ വീട്ടുവളപ്പിൽ . അമ്മ: മായ (ആലപ്പുഴ ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക). ഏക സഹോദരി:ഗായത്രി (എൻജിനിയറിംഗ് വിദ്യാർഥിനി, കാലടി).