ചിങ്ങവനം: ഭർത്താവിന് പിന്നിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതി സ്കൂട്ടർ മറിഞ്ഞ് തൽക്ഷണം മരിച്ചു. മറിയപ്പള്ളി, കൊച്ചുവടക്കത്ത് ഷിബി ഏബ്രഹാത്തിന്റെ (കെഎസ്ആർടിസി ഡ്രൈവർ, കൊട്ടാരക്കര)ഭാര്യ ജോർജി പുന്നൂസ്(32) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതരയോടെ മറിയപ്പള്ളിയിലാണ് അപകടം.
സ്കൂട്ടറിന് പിന്നിലിരുന്ന ജോർജിക്ക് തലകറക്കം വന്നതിനെ തുടർന്ന് ഭർത്താവിനെ പിടിച്ചതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ തെന്നി മറിയുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോർജി സംഭവ സ്ഥലത്തു ്ചു തന്നെ മരിച്ചു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സംസ്കാരം ഇന്ന് മൂന്നിന് കോട്ടയം വലിയപള്ളിയിൽ മക്കൾ: ഏലിയാസ്, എലോന(ഇരുവരും പള്ളം ബുക്കാന സ്കൂൾ വിദ്യാർഥികൾ).