കോട്ടയം: ജില്ലാ ജയിൽ അന്തേവാസി ശ്വാസംമുട്ടലിനെ തുടർന്നു മരിച്ചു. വടവാതൂർ ശാന്തിഗ്രാം കോളനി നിവാസി കല്ലുനരിക്കൽ ജോണ് ഡാനിയേലാണ്(71) വെള്ളിയാഴ്ച രാത്രി 7.40ന് ജനറൽ ആശുപത്രിയിൽ മരിച്ചത്. ആഴ്ചകളായി ഇയാൾ ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലായിരുന്നുവെന്ന് ജയിൽ അധികൃതർ അറിയിച്ചു. മയക്കുമരുന്നു കേസിൽ കോട്ടയം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നുമാസത്തേക്ക് ശിക്ഷിച്ച ഡാനിയേൽ ഈ മാസം ആറിനാണ് ജില്ലാ ജയിലിൽ എത്തുന്നത്. മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.