ചെറുതോണി: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുത്തനെ താഴുന്നു. ഇന്നലെ ജലനിരപ്പ് സമുദ്രനിരപ്പിൽ നിന്ന് 2311.66 അടിയായി താഴ്ന്നിരിക്കയാണ്. ഇടുക്കി പദ്ധതി പ്രവർത്തനമാരംഭിച്ചശേഷം 1983 ജൂൺ 12 നാണ് അണക്കെട്ടിലെ ജലനിരപ്പ് ഏറ്റവും താഴ്ന്ന നിലയിലായത്. അന്ന് 2280.59 അടി വരെ എത്തി അണക്കെട്ടിലെ ജലനിരപ്പ്. അതിനുശേഷം 1989 ൽ ജലനിരപ്പ് 2281.85 വരെ താഴ്ന്നിരുന്നു.
ശക്തമായ വേനൽമഴ ലഭിച്ചില്ലെങ്കിൽ ഇടുക്കിയിൽനിന്നുള്ള വൈദ്യുതോത്പാദനം പ്രതിസന്ധിയിലായേക്കും. ഇന്നലെ 52.25 ലക്ഷംയൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. ഈ വർഷം ഇന്നലെവരെ മൂലമറ്റം വൈദ്യുത നിലയത്തിൽ 1185.4 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 17.80 ശതമാനം വെള്ളം മാത്രമേ അണക്കെട്ടിലുള്ളു. ഇപ്പോൾ ജലനിരപ്പ് പരമാവധി സംഭരണനിലയിൽ നിന്നു 91.46 അടി താഴെയാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 91.46 അടി കുറവാണ്.