കോട്ടയം: സിഗ്നൽ സംവിധാനം തകരാറിലായതോടെ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം താറുമാറായി. ഇതോടെ ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെയുള്ളവ മണിക്കൂറോളം വൈകി. പാതയിരട്ടിപ്പിക്കൽ ജോലി നടക്കുന്നതിനിടെ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു ചിങ്ങവനം റെയിൽവേ സ്റ്റേഷനു സമീപത്ത് കേബിൾ മുറിഞ്ഞതോടെയാണു സിഗ്നൽ സംവിധാനം തകരാറിലായത്.
ഇതോടെ ട്രെയിനുകൾ ചങ്ങനാശേരിയിലും ചിങ്ങവനത്തും കോട്ടയത്തുമായി മണിക്കൂറുകളോളം പിടിച്ചിട്ടു. രാത്രിയോടെ തകരാർ പരിഹരിച്ചിട്ടും ഗതാഗതം സാധാരണഗതിയിലാകാൻ മണിക്കൂറുകളെടുത്തു.വൈകുന്നേരം നാലിനുശേഷം പോകേണ്ട പല ട്രെയിനുകളും രാത്രി എട്ടോടെയാണു പുറപ്പെട്ടത്.
കോട്ടയം റൂട്ടിൽ ട്രെയിനുകൾ വൈകും
കോട്ടയം: കോട്ടയം-ചിങ്ങവനം റൂട്ടിൽ ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ മുതൽ മേയ് ആറു വരെ കൊല്ലം-എറണാകുളം മെമു കൊല്ലത്തുനിന്നു 11.10നു പകരം 12.40നേ പുറപ്പെടുകയുള്ളൂ.
എറണാകുളം-കായംകുളം പാസഞ്ചർ കോട്ടയത്ത് 50 മിനിറ്റും കോർബ-തിരുവനന്തപുരം എക്സ്പ്രസ് (തിങ്കൾ, വെള്ളി) കോട്ടയത്ത് 15 മിനിറ്റും പിടിച്ചിടും. കോട്ടയം-ഏറ്റുമാനൂർ റൂട്ടിൽ പണികൾ നടക്കുന്നതിനാൽ നാളെ മുതൽ മേയ് 16 വരെ (തിങ്കൾ, വെള്ളി ഒഴികെ) തിരുവനന്തപുരം-ന്യൂഡൽഹി എക്സ്പ്രസ് ചങ്ങനാശേരിയിൽ 15 മിനിറ്റ് പിടിച്ചിടും.