പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയ താരമായ ഗായത്രി അരുൺ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. സംയുക്ത മേനോനാണ് ചിത്രത്തിൽ നായികയാകുന്നത്.
സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് "വൺ' എന്നാണ് പേരിട്ടിരിക്കുന്നത്. വൺ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ഇച്ചായിസ് പ്രൊഡക്ഷന്‍ ബാനറിൽ നിര്‍മിക്കുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. അനൂപ് മേനോൻ നായകനായ സർവോപരി പാലാക്കാരനിലൂടെയാണ് ഗായത്രി ബിഗ് സ്ക്രീനിലെത്തിയത്.