മൂന്നാർ: പൊന്പിള ഒരുമൈയുടെ സമരത്തോട് വ്യാപാരികൾക്ക് എതിർപ്പ്. മൂന്നാർ ജനകീയ സമിതിയുടെ പേരിൽ സമരപ്പന്തലിലേക്ക് വ്യാപാരികൾ നടത്തിയ മാർച്ച് ബിഎസ്എൻഎൽ ഓഫീസിനുസമീപം പോലീസ് തടഞ്ഞു. മാധ്യമപ്രവർത്തകർ മൂന്നാറിൽനിന്ന് പിന്മാറണമെന്നായിരുന്നു ഇവരുടെ ആവശ്യം.
കൈയേറ്റത്തിന്റെ പേരിൽ മൂന്നാറിനെ തകർക്കാൻ ഗൂഢശ്രമങ്ങൾ നടക്കുന്നുവെന്നും പൊന്പിള ഒരുമൈ സമരം അവസാനിപ്പിച്ചില്ലെങ്കിൽ നിയമം കൈയിലെടുക്കേണ്ടി വരുമെന്നും സമരനേതാവ് സി.എച്ച് ജാഫർ പറഞ്ഞു. വ്യാപാരി നേതാവ്. സി.കെ ബാബുലാൽ പ്രസംഗിച്ചു.
റോഡരികിലെ പൊന്പിള ഒരുമൈ സമരത്തെ ഹൈക്കോടതി വിധി ഉദ്ധരിച്ച് എതിർത്ത സമരക്കാർ അരമണിക്കൂറോളം ഗതാഗതം സ്തംഭിപ്പിച്ച് റോഡിൽ കുത്തിയിരുന്നു.