നെടുങ്കണ്ടം: കോടതിയുടെ പരാമർശത്തോട് പ്രതികരിക്കുന്നില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. മൂന്നാറിലെ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ മാധ്യമ പ്രവർത്തകർക്കും പൗരാവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോഴാണ് കോടതി അലക്ഷ്യം പറയാനില്ലെന്നും ഇതൊക്കെ നിയമപരമായ കാര്യങ്ങളാണെന്നും മണി പറഞ്ഞത്.
പൊന്പിള ഒരുമൈയുമായി ഇക്കാര്യത്തിന് യാതൊരു ബന്ധവുമില്ല. പൊന്പിള ഒരുമൈയിലുള്ളവരല്ല ഇപ്പോൾ മൂന്നാറിൽ സമരം നടത്തുന്നത്. ആ സംഘടനയ്ക്ക് വേറെ ഭാരവാഹികളുണ്ട്. നിലവിൽ നടക്കുന്ന സമരം ക്ലച്ച് പിടിക്കുന്നില്ല.
കോടതിയുടെ മുന്നിലിട്ട് മുന്പ് മാധ്യമ പ്രവർത്തകരെ അടിച്ച സംഭവം ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ മാധ്യമ പ്രവർത്തകരുടെ പണി ശരിയല്ലെന്നും മന്ത്രി നെടുങ്കണ്ടത്ത് പറഞ്ഞു.